d

തിരുവനന്തപുരം: മലയടി വിനോബാനികേതനിൽ മാതാ അമൃതാനന്ദയി മഠത്തിന് കീഴിൽ അമൃത ആയുർവേദ ആൻഡ് നാച്യുറോപതിക് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. അഡ്വ ജി. സ്റ്റീഫൻ എം.എൽ എ ഉദ്ഘാടനം നിർവഹിച്ചു. കൈമനം മാതാ അമൃതാനന്ദയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി ഭദ്രദീപം തെളിച്ചു.

തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ. സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിജുകുമാർ, വാർഡ് മെമ്പർമാരായ വേണുഗോപാലൻ നായർ, വിനിതമോൾ, എസ്.സി.ബി പ്രസിഡന്റ് പ്രേംകുമാർ, ആർ.എസ്.പി അരുവിക്കര മണ്ഡലം സെക്രട്ടറി ശശി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിനോബാ ജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു.