seak

തിരുവനന്തപുരം: എറവറസ്റ്റ് കീഴടക്കിയ സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിൽ അസിസ്റ്രന്റ് സെക്ഷൻ ഓഫീസറായ ഷേയ്ക്ക് ഹസൻ ഖാന് സ്വീകരണം നൽകി. സെക്രട്ടേറിയറ്റിലെ വിരമിച്ച ജീവനക്കാരുടെ സംഘടനയായ സെക്രട്ടേറിയറ്റ് എൽഡേഴ്സ് അസോസിയേഷൻ ഒഫ് കേരളയുടെ (സീക്ക്) ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സീക്ക് പ്രസിഡന്റ് അബ്ദുൾ വാഹീദ് അദ്ധ്യക്ഷനായി. ഷേയ്ക്ക് ഹസൻ ഖാന് മെമന്റോയും കാഷ് അവാർഡും നൽകി. കവയിത്രി എസ്. സരോജം, കെ. രാജാറാം തമ്പി, ജെ.പി. ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.