mm

തിരുവനന്തപുരം: ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചതു കാരണമാണ് രാജ്യത്തുടനീളം കോൺഗ്രസ് തകർന്നടിഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗോൾവാക്കർ ആർ.എസ്.എസ് എന്നൊക്കെ പറയുന്നത് തെറ്റാണെന്ന് വിചാരിക്കുന്നവർ കേരളത്തിലുണ്ട്. അത്തരത്തിലുള്ളവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും നിലപാടാണ് പ്രതിപക്ഷനേതാവിനുമുള്ളത്. ആർ.എസ്.എസ് നിയമപരമായി നിരോധിച്ച സംഘടനയല്ല. ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രി ആർ.എസ്.എസുകാരനാണ്. അത്തരത്തിലുള്ള സംഘടനയെക്കുറിച്ച് ആർക്കും അപമാനം തോന്നേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.