കുളത്തൂർ: എസ്.എൻ.ഡി.പി.യോഗം കോലത്തുകര ശാഖാ ആസ്ഥാന മന്ദിരത്തിന്റെയും ശ്രീനാരായണഗുരു ചരിത്ര മ്യൂസിയത്തിന്റെയും വാർഷികാഘോഷങ്ങൾ ഓഗസറ്റ് 17ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാസമ്മേളനവും ആദരിക്കൽ ചടങ്ങും ഗംഗാധരൻ സ്‌മാരക പഠനസഹായവും പഠനോപകരണ വിതരണവും അദ്ദേഹം നിർവഹിക്കും.

വാർഷിക ആഘോഷങ്ങളുടെ നടത്തിപ്പിനായി ഇന്നലെ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കോലത്തുകര ക്ഷേത്ര സമാജം വൈസ് പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി സി. പ്രമോദ് സ്വാഗതം പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായി പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ ചെയർമാൻ ഡി. പ്രേംരാജ്, യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസൻ, സെക്രട്ടറി എസ്.സതീഷ്ബാബു (മുഖ്യ രക്ഷാധികാരികൾ), ബി. തുളസീധരൻ, ഡോ. മധുരവല്ലി തമ്പി, ഡോ. ബെന്നി, സരസ്വതി മോഹൻദാസ്, എസ്.എൻ.എം ലൈബ്രറി പ്രസിഡന്റ് രാജീവ്, ആനയറ സനൽ, സുഭാഷ് ഭാസ്കരൻ, ശശിധരൻ, സുനിൽകുമാർ, പ്രഹ്ളാദൻ, വിവിധ ശാഖാ ഭാരവാഹികളായ രമേശൻ തെക്കേയറ്റം, മധുസൂദനൻ, സുനിൽകുമാർ, സത്യനേശൻ,ഉദയകുമാർ, അനിൽകുമാർ,കാട്ടിൽചന്ദ്രൻ, ഷാജി, ജയൻ, സുബ്രഹ്മണ്യൻ (രക്ഷാധികാരികൾ)​,​ കോലത്തുകര മോഹനൻ (ചെയർമാൻ), എൻ.മോഹൻദാസ്, സി.വി.മോഹനചന്ദ്രൻ, പി.സുരേഷ്ബാബു (കേരളകൗമുദി), ജ്യോതി, മോഹനൻ, ഉദയകുമാർ, അഭിമന്യു, വിജയൻ, ശിവാനന്ദൻ, സുകുമാരി, ജീവ ധർമ്മരാജൻ, മംഗളശ്രീ, രാജൻ, (വൈസ് ചെയർമാന്മാർ ), സി. പ്രമോദ് (ജനറൽ കൺവീനർ), ബാലചന്ദ്രൻ, അനിൽകുമാർ,വിനോദ്‌കുമാർ,ശിവശശി, ശ്രീകുമാർ, മണിക്കുട്ടൻ, രാജലക്ഷ്മി,സതീശൻ, കെ.വി. അനിൽകുമാർ, ജി.പി.ഗോപകുമാർ, അജിത്കുമാർ, പ്രണവ് കോലത്തുകര (കൺവീനർമാർ) ഉൾപ്പെടെ 101 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.