പൂവാർ: കരുംകുളം പുല്ലുവിളയിൽ തെരുവ് നായ ആക്രമണത്തിൽ അമ്മൂമ്മയ്ക്കും പേരക്കുട്ടികൾക്കും കടിയേറ്റു. അമ്മൂമ്മ ജ്യൂസമ്മ (62), ചെറുമക്കളായ ഡാനിയേൽ (4), ഹാൻഡ്രിക് (3) എന്നിവർക്കാണ് കടിയേറ്റത്. പേരക്കുട്ടിയെ പട്ടി കടിക്കുന്നതുകണ്ടു രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ജ്യൂസമ്മയെയും നായ ആക്രമിച്ചത്. പരിക്കേറ്റ മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം പൂവാർ പാമ്പുകാലയിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റിരുന്നു.