നെടുമങ്ങാട്: എയിംസ് തിരുവനന്തപുരം ജില്ലയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ആർ. ഹരിപ്രസാദ് നയിച്ച പദയാത്ര മേഖല വൈസ് പ്രസിഡന്റ്‌ മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്‌തു. പരിയാരം മുക്കോലയിൽ നിന്ന് ആരംഭിച്ച് കരിപ്പൂർ മുടിപ്പുര ക്ഷേത്രത്തിൽ പദയാത്ര അവസാനിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ സുനിലാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുളയറ രതീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊല്ലംകാവ് മണിക്കുട്ടൻ, കുറക്കോട് ബിനു, മണ്ഡലം വൈസ് പ്രസിഡന്റുമാരായ വിനീഷ് കരകുളം, സുനിൽ കുമാർ, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി നിഷാന്ത് വഴയില, സെക്രട്ടറിമാരായ രതീഷ്, സുമയ്യ മനോജ്‌, ബിന്ദു ശ്രീകുമാർ, മുരളീധരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.