തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ നടക്കുന്ന ബിരുദാനന്തര ജേർണലിസം ഡിപ്ലോമ കോഴ്സ് 2022 -23 ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള ഒരു വർഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധി ഇല്ല. കൊവിഡ് കാലത്തു ഓൺലൈനാക്കിയ ഈ കോഴ്സ് ഈ വർഷവും ഓൺലൈനായി തുടരും. മാദ്ധ്യമ രംഗത്തെ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയ സമഗ്രമായ സിലബസ് പ്രിന്റ്, ദൃശ്യ, ഓൺലൈൻ മേഖലകൾക്ക് പ്രാധാന്യം നൽകും. 25ന് ക്ലാസുകൾ ആരംഭിക്കും. ക്ലാസുകൾ വൈകിട്ട് 7 മുതൽ 8.30 വരെയാണ്. ഫോൺ: 9496938353, 9895603170.