തിരുവനന്തപുരം: മുൻ പാർലമെന്റ് അംഗത്തിന് നിയമസഭാ ഹോസ്റ്റലിലെയും സെൻട്രൽ റെയിൽവേ സ്റ്റേഷനിലെയും റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ നൽകിയ ഉദ്യോഗസ്ഥരെ ക്രമക്കേടിന്റെ പേരിൽ ദൂരെയിടങ്ങളിലേക്ക് സ്ഥലംമാറ്റിയതിൽ ലൈസൻസ്ഡ് പോർട്ടേഴ്സ് ഫെഡറേഷൻ ( സി.ഐ.ടി.യു )​ സെക്രട്ടറി ആർ. ശരത്ബാബു പ്രതിഷേധിച്ചു. ഉത്തരവിറക്കിയ ഡിവിഷണൽ അധികൃതർക്കെതിരെ റെയിൽവേ മന്ത്രിയോ റെയിൽവേ ബോർഡോ നടപടിയെടുക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.