വെള്ളനാട്: എസ്.എസ്.എൽ.സി,​ വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവ് അഡ്വ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിമൽ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നളന്ദ കോളേജ് പ്രിൻസിപ്പാൽ കെ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.

വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി, വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ, ടൗൺ വാർഡ് മെമ്പർ എസ്. കൃഷ്ണകുമാർ, വെള്ളനാട് ഗവ. സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.എസ്. ശോഭൻ കുമാർ,നളന്ദയിലെ അദ്ധ്യാപകരായ ടി. ജോസ്, മിനി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.