sandhya

വിതുര:പുളിച്ചാമല സന്ധ്യാ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെയും സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയുടെയും പ്രവർത്തന പരിധിയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരെയും,എസ്.എസ്.എൽ.സി,പ്ലസ്ടൂ പരീക്ഷകളിൽ വിജയം നേടിയവരെയും അനുമോദിച്ച വിജയസന്ധ്യയും വായനാ പക്ഷാചരണത്തിന്റെ സമാപനവും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയും മുൻജില്ലാപഞ്ചായത്ത് പ്രസിഡൻറുമായ വി.കെ.മധു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എസ്.ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,നേതൃസമിതി കൺവീനർ രാഹുൽ.ആർ.കെ., എസ്.സുരേന്ദ്രൻ നായർ,ബി.പുരുഷോത്തമൻ നായർ,എസ്.മോഹനൻ നായർ,എസ്.സുനിൽകുമാർ,ബി.മോഹനൻ നായർ, അജിതകുമാരി,വിപിൻ.വി എന്നിവർ സംസാരിച്ചു.ക്ലബ് പ്രസിഡന്റ് അനന്തു ചന്ദ്രൻ സ്വാഗതവും ആർദ്ര ഡി.നായർ നന്ദിയും പറഞ്ഞു.