മുടപുരം:സി.പി.എമ്മിനെയും എൽ.ഡി.എഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും യു.ഡി.എഫും ബി.ജെ.പിയും വർഗീയ വാദികളും ചേർന്ന് നിരന്തരം നടത്തിവരുന്ന അപവാദ പ്രചാരണങ്ങൾക്കും അക്രമ സമരങ്ങൾക്കുമെതിരെ സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചാരണജാഥ 13 ,14 ,15 തീയതികളിൽ നടത്തും. 13ന് വൈകിട്ട് 5ന് അയിലം ജംഗ്ഷനിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ജാഥ ഉദ്ഘാടനം ചെയ്യും.14ന് രാവിലെ 9.30ന് കിഴക്കേ നാലുമുക്കിൽ നിന്നാരംഭിച്ച് അവനവഞ്ചേരി തെരുവ് ,അവനവഞ്ചേരി ടോൾമുക്ക്,ചെമ്പൂര്,ഊരുപൊയ്ക, കാട്ടുംപുറം,ചെറുവള്ളിമുക്ക്,മുടപുരം, എൻ.ഇ.എസ് ബ്ലോക്ക്, പുളിമൂട് എന്നീ സ്വീകരണ കേന്ദ്രങ്ങൾക്ക് ശേഷം ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ സമാപിക്കും.15ന് രാവിലെ 9.30ന് ശാർക്കരയിൽ നിന്നാരംഭിച്ച് പെരുമാതുറ,അഞ്ചുതെങ്ങ്,കായിയ്ക്കര, ചെക്കാലവിളാകം,വക്കം ചന്തമുക്ക്, നിലയ്ക്കാമുക്ക്, മേൽ കടയ്ക്കാവൂർ ,മണനാക്കിന് ശേഷം വൈകിട്ട് 5ന് കച്ചേരിനടയിൽ സമാപിക്കും.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു ജാഥയുടെ ക്യാപ്റ്റനും ജില്ലാ കമ്മിറ്റിയംഗം ആർ.സുഭാഷ് വൈസ് ക്യാപ്റ്റനും അഡ്വ.എസ്. ലെനിൻ ജാഥയുടെ മാനേജരുമാണ്. അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ,അഡ്വ.എ.ഷൈലജാ ബീഗം,വി.എ.വിനീഷ്,എം.പ്രദീപ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ,എം.മുരളി,വിഷ്ണു ചന്ദ്രൻ ,ആർ.സരിത എന്നിവരാണ് ജാഥാ അംഗങ്ങൾ.