തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് കെ.എം.മദനമോഹനൻ സ്മാരക സുവർണ ജൂബിലിഹാളിൽ 'ഉപഭോക്തൃ സംരക്ഷണം,​ ഭക്ഷ്യസുരക്ഷ,​ പൊതുവിതരണ സംമ്പ്രദായം പ്രസക്തിയും വെല്ലുവിളിയും' എന്ന വിഷയത്തിൽ നടക്കുന്ന ഏകദിന ശില്പശാല സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നു 250 പ്രതിനിധികൾ തുടർന്നുള്ള ചർച്ചയിൽ പങ്കെടുക്കും.പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ സീനിയർ സൂപ്രണ്ട് എ.ജെ.മാത്യു,​മുൻ ഡെപ്യൂട്ടി കൺട്രോളർ ഒഫ് റേഷനിംഗ് വി.വേണുഗോപാൽ,അഡ്വ.ആർ.നാരായൺ എന്നിവർ വിഷയം അവതരിപ്പിക്കും.