
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ തകരാർ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി.സത്യൻ രജിസ്‌ട്രേഷൻ ഐ.ജി.ഇംബശേഖരന് നിവേദനം നൽകി.
ആധാരം തയ്യാറാക്കലും പതിക്കലും അടക്കം ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടക്കുന്നതെന്നും സെർവർ തകരാർ മൂലം ആധാരമെഴുത്ത് ലൈസൻസികളും ആവശ്യക്കാരും ബുദ്ധിമുട്ടിലാണെന്നും നിവേദനത്തിൽ പറയുന്നു. സെർവർ തകരാർ പരിഹരിക്കാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായം ലഭ്യമായിട്ടുണ്ടെന്നും തടസം ഉടൻ നീങ്ങുമെന്നും ഐ.ജി നിവേദക സംഘത്തിന് ഉറപ്പ് നൽകി.