കടയ്ക്കാവൂർ:കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഗവേണിംഗ് ബോഡി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് 13ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ . രഹസ്യ ബാലറ്റ് പ്രകാരമാണ് വോട്ടെടുപ്പ്. അന്നുതന്നെ ഫലം പ്രഖ്യാപിക്കും.പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി, ഖജാൻജി, 2 ഗവേണിംഗ് ബോഡി വനിതാ അംഗങ്ങൾ, 10 ഗവേണിംഗ് ബോഡി അംഗങ്ങൾ (ജനറൽ) എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് പെരുമ്പടം ശ്രീധരനും
വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചെറുന്നിയൂർ ജയപ്രകാശും ചന്ദ്രനും,
സെക്രട്ടറിയായി വി. ലൈജുവും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ.സുധാകരനുമാണ് മത്സരരംഗത്ത് .
ഖജാൻജിയായി ഡോ. ഭുവനേന്ദ്രൻ മത്സരിക്കുമ്പോൾ, ഗവേണിംഗ് ബോഡി അംഗങ്ങളായി സി.വി. സുരേന്ദ്രൻ, ബിജു .എം, ശ്യാമ പ്രകാശ്, ആർ.ഷാജി, ഉണ്ണി ആറ്റിങ്ങൽ, വി .രജി, രാമചന്ദ്രൻ കരവാരം, എ.എ. റഹിം, അജിത ഗോകുൽ, അഡ്വ . ആനയറ ഷാജി, ശരത്ചന്ദ്രൻ, ജയിൻ .കെ, ശാന്തൻ .എച്ച്, ഗീത നസീർ തുടങ്ങിയവർ രംഗത്തുണ്ട്.റിട്ടേണിംഗ് ഓഫീസർ അഡ്വ.വി.രമേശൻ.