bjp

കാട്ടാക്കട:അഗസ്ത്യ ബാലാശ്രമത്തിന്റെ ഒൻപതാം വാർഷികം ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും നടനുമായ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.അഗസ്ത്യ സേവാസമിതി പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്,ആർ.എസ്.എസ് മുൻ പ്രാന്ത കാര്യവാഹ് എ.ആർ.മോഹനൻ,മഹേന്ദ്രൻ നായർ,ബാലാശ്രമം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ,സെക്രട്ടറി കിള്ളി കണ്ണൻ,എസ്. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.അഗസ്ത്യ ബാലശ്രമം ഗ്രന്ഥശാലയുടെ ഉദ്ഘാടനം അദ്ധ്യാപകൻ കെ.മണികണ്ഠൻ നായർക്ക് പുസ്തകങ്ങൾ നൽകി പി.കെ.കൃഷ്ണദാസ് നിർവഹിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.