
പത്തനംതിട്ട: കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയാണ് നട തുറക്കുക. കർക്കടകം ഒന്നായ 17ന് പുലർച്ചെ അഞ്ചിന് പതിവ് പൂജകൾ നടക്കും. വെർച്വൽ ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്.നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ടാകും. ബുക്കിംഗ് ആരംഭിച്ചു. 21വരെയാണ് നട തുറന്നിരിക്കുക