കിളിമാനൂർ : കാരേറ്റ് പ്രിയദർശിനി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സഹകരണ രംഗത്തെ പ്രമുഖ സഹകാരി എൻ.അപ്പുക്കുട്ടൻ നായരെ ആദരിക്കലും സംഘടിപ്പിക്കും.15ന് വൈകിട്ട് 5ന് കാരേറ്റ് ആർ.കെ.വി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് ചെയർമാൻ എ.അഹമ്മദ് കബീർ,സെക്രട്ടറി ബൈജു,ട്രഷറർ സലിം എന്നിവർ പങ്കെടുക്കും.