photo

നെടുമങ്ങാട്: തകർന്ന്തരിപ്പണമായ കാൽനട യാത്രപ്പോലും ബുദ്ധിമുട്ടായിരുന്ന ചെമ്പൻകോട് പാലക്കുഴി റോഡ് വഞ്ചുവം കൊന്നമൂട് ഗ്രാമീണ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ കോൺഗ്രീറ്റ് ചെയ്തു.,​ വഞ്ചുവം,​ പനയമുട്ടം തുടങ്ങിയ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. റോഡ് തകർന്നതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരുന്നു.ആറുമാസത്തിനിടയിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്തുകളെ സമീപിച്ചെങ്കിലും നടന്നില്ല.ഇതേ തുടർന്ന് നാട്ടുകാരും റസിഡൻസ് അസോസിയേഷനും മുൻകൈ എടുത്താണ് റോഡ് കോൺഗ്രീറ്റ് ചെയ്തത്. അസോസിയേഷൻ പ്രസിഡന്റ് രഘുവരൻ നായർ സെക്രട്ടറി ശിവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നത്.