nids

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഏലിയാപുരം കർമ്മലമാതാ ദേവാലയത്തിലെ നിഡ്സ് യൂണിറ്റ് വാർഷികം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാ.ഷാജി.ഡി.സാവിയോ അദ്ധ്യക്ഷത വഹിച്ചു.ഫാ.മോൺ.റൂഫസ് പയസ് ലീൻ അനുഗ്രഹ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, ഉഴമലയ്ക്കൽ ശ്രീനാരായണ സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,വാർഡ് മെമ്പർ അനിൽ കുമാർ, അൽഫോൺസ,സന്ധ്യാ ജോയി,അജിത,ഷൈജു വർഗ്ഗീസ് അനീഷ്,യൂണിറ്റ് സെക്രട്ടറി ഉണ്ണി മേരി എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആനാട് ശശിയെയും കൊറോണ കാലഘട്ടത്തിൽ ആരോഗ്യമേഖലയിൽ പ്രവർത്തച്ചവരെയും നിഡ്സിൽ 10 വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചവരെയും ആദരിച്ചു.