
കല്ലമ്പലം:ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് തേവലക്കാട് എസ്.എൻ.യു.പി.എസ് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അസംബ്ലിയിൽ പ്രത്യേക കുറിപ്പ് അവതരണം നടത്തി.വിവിധ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ ഓഡിറ്റോറിയത്തിൽ ജനസംഖ്യാ വിസ്ഫോടന മാതൃക തയ്യാറാക്കി.ജനസംഖ്യ വർദ്ധനവിനെപ്പറ്റി അവബോധം സൃഷ്ടിക്കാൻ കുട്ടികൾ തന്നെ പ്ലക്കാർഡുകൾ തയ്യാറാക്കുകയും ചെയ്തു.ഷിബു,ആകർഷ് എന്നിവർ നേതൃത്യം നൽകി.