p

തിരുവനന്തപുരം : താലൂക്ക്,ജില്ലാ,ജനറൽ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ നൽകാതെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്ന ഡോക്ടർമാരുടെ പതിവിനെതിരെ മന്ത്രി വീണാ ജോർജ്.കൃത്യമായ കാരണമുണ്ടെങ്കിലേ മ

ഇത് പാടുള്ളൂവെന്നും, ,ഇതിനായി പ്രത്യേക മാനദണ്ഡം നടപ്പാക്കുമെന്നും ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മന്ത്രി വ്യക്തമാക്കി.

നിലവിൽ താലൂക്കാശുപത്രികൾ മുതൽ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതൽ ഇ സഞ്ജീനവനി ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാണ്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാതെ അനാവശ്യമായി മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതിലൂടെ രോഗികൾക്കും ബന്ധുക്കൾക്കും ബുദ്ധിമുട്ടുണ്ടാവുന്നു.

മെഡിക്കൽ കോളേജിലെത്തുന്ന രോഗിക്ക് തുടർ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളിൽ ബാക്ക് റഫർ ചെയ്യുന്നതും ശക്തിപ്പെടുത്തും.

.ചികിത്സയ്ക്ക് സൗകര്യമുണ്ടായിട്ടും ആശുപത്രികൾ രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതിനാൽ രോഗികൾ പലരും അവിടെ .തറയിൽ

കിടക്കേണ്ട സ്ഥിതിയാണ്.

ഇനി

ഇങ്ങനെ

■ എല്ലാ ആശുപത്രിയിലും റഫറൽ രജിസ്റ്റർ ..നൽകിയ ചികിത്സയും റഫർ ചെയ്യാനുള്ള കാരണവും അതിൽ വ്യക്തമാക്കണം.

■മാസത്തിലൊരിക്കൽ ആശുപത്രി , ജില്ലാ, സംസ്ഥാന തലത്തിൽ രജിസ്റ്റർ പരിശോധിക്കും.

■മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്താൽ അക്കാര്യം മെഡിക്കൽ കോളേജിന്റെ കൺട്രോൾ റൂമിൽ അറിയിക്കണം.

■ഐ.സി.യു വെന്റിലേറ്റർ സൗകര്യങ്ങൾ ഉറപ്പാക്കി വേണം റഫർ ചെയ്യേണ്ടത്.

'അതീവ വിദഗ്ധ പരിചരണം ആവശ്യമുള്ളതും അല്ലാത്തതുമായ രോഗികൾ അധികമായി എത്തുമ്പോൾ മെഡിക്കൽ കോളേജുകളുടെ താളം തെറ്റും'.

-വീണാ ജോർജ്

ആരോഗ്യമന്ത്രി