
കല്ലമ്പലം:അങ്കണവാടി കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം പാൽ,മുട്ട എന്നിവയ്ക്ക് പുറമേ തേൻ നൽകുന്ന പദ്ധതി മണമ്പൂർ ഗ്രാമപഞ്ചായത്തിലെ പാർത്തുകോണം അങ്കണവാടിയിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ ഉദ്ഘാടനം ചെയ്തു.എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി വി-സിനിമാ താരം അഖിൽ കവലയൂർ മുഖ്യാതിഥിയായിരുന്നു.ചന്ദ്രഹാസൻ,കടകംപള്ളി മുരളി,സൗമ്യ എന്നിവർ സംസാരിച്ചു.അങ്കണവാടി വർക്കർ ഷാജിനി സ്വാഗതവും ഷീലാ അജയഘോഷ് നന്ദിയും പറഞ്ഞു.