
പൂവാർ: തിരുപുറം ഗ്രാമസേവാ സംഘം ഗ്രന്ഥശാലയിൽ വായനപക്ഷാചരണ സമാപനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും നടന്നു. ഗ്രന്ഥശാല പ്രസിഡന്റ് സോമശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് കമ്മിറ്റി അംഗം കരുംകുളം വിജയകുമാർ, താലൂക്ക് കൗൺസിൽ അംഗം എൻ. മോഹൻകുമാർ, ഗ്രന്ഥശാല സെക്രട്ടറി സതീഷ് കുമാർ, തിരുപുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരായ എസ്.ആർ. സുധ, രേണുചന്ദ്ര എന്നിവർ സംസാരിച്ചു. എൻ.മോഹൻകുമാർ ബഷീർ എന്ന സാഹിത്യകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് സംസാരിച്ചു. ഗാന്ധിയൻ ഗോപിനാഥൻ നായരെ യോഗത്തിൽ അനുസ്മരിച്ചു. തിരുപുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഗ്രന്ഥശാല സന്ദർശിച്ചു.