general

ബാലരാമപുരം: നിർമ്മാണോദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേമം,കോവളം,കാട്ടാക്കട ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നേമം റെയിൽവേ സ്റ്റേഷനിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ വി.എസ്.ശ്യാമ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി രതീഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.യു.മനുകുട്ടൻ, ഡി.എസ് നിതിൻ രാജ്, ജെ.ജെ.അഭിജിത്ത്, വി.എസ്.അക്ഷയ, ആഷിഖ്, ഷിജിത്ത്, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.