
നെയ്യാറ്റിൻകര: ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ വിയോഗം നെയ്യാറ്റിൻകരയിലെ ആദ്ധ്യാത്മിക രംഗത്ത് ശൂന്യത സൃഷ്ടിച്ചെന്നും ഭഗവത്ഗീത വ്യാഖാനിക്കുന്നതുൾപ്പെടെ അദ്ദേഹത്തിന്റെ പാണ്ഡിത്യം സമാനതകളില്ലാത്തതാണെന്നും ആർഷ സംസ്കാരവേദി ആചാര്യൻ ഊരുട്ടുകാല വേലായുധൻ നായർ പറഞ്ഞു. ' ഫ്രാൻ 'സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പ്രിയാ സുരേഷ്, അതിയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിതകുമാരി, നഗരസഭാ കൗൺസിലർമാരായ കെ.കെ. ഷിബു, കൂട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ്, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ, കവി സുമേഷ് കൃഷ്ണൻ,സർവോദയ സംഘം സെക്രട്ടറി ജി. സദാനന്ദൻ, ഗാന്ധിമിത്ര മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ജയചന്ദ്രൻ, നിംസ് ജനറൽ മാനേജർ ഡോ.സജു, സംഘടനാ നേതാക്കളായ അഡ്വ.കെ.വിനോദ് സെൻ, സനിൽ കുളത്തിങ്കൽ, മഞ്ചവിളാകം ജയൻ, ജി.ജെ. കൃഷ്ണകുമാർ,കുന്നത്തുകാൽ ജി.ബാലകൃഷ്ണപിള്ള, ധനുവച്ചപുരം സുകുമാരൻ, അജയൻ അരുവിപ്പുറം, അയണിത്തോട്ടം കൃഷ്ണൻ നായർ, കെ.കെ. ശ്രീകുമാർ, മരുതത്തൂർ ബിനു, ഇലിപ്പോട്ടുകോണം വിജയൻ, മണലൂർ ശിവ പ്രസാദ്, എം.രവീന്ദ്രൻ, തിരുപുറം ശശികുമാരൻ നായർ, ജി. പരമേശ്വരൻ നായർ എന്നിവർ പങ്കെടുത്തു.