
വെള്ളറട: എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗം പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ ജി.നിർമ്മലൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി.സുദേവൻ അദ്ധ്യക്ഷത വഹിച്ചു. മുൻശാഖാ സെക്രട്ടറി സുരേഷ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.യൂണിയൻ കൗൺസിലർമാരായ നെടുവാൻവിള ശിവപ്രസാദ്,കൊറ്റാമം ഗോപകുമാർ, മുൻ യൂണിയൻ ഭാരവാഹികളായ അഡ്വ. കൊറ്റാമം ജയകുമാർ,മഞ്ചവിളാകം ബാബു,പനന്തടിക്കോണം ഷാജി,ബൈജു കുമാർ,യൂണിയൻ പ്രതിനിധി പ്രാവച്ചമ്പലം ഉദയകുമാർ,ശാഖാ ഭാരവാഹികളായ പ്രസന്ന കുമാർ,വേണു തുടങ്ങിയർ സംസാരിച്ചു. ക്ഷേത്ര നിർമ്മാണത്തിനായി യൂണിയൻ സെക്രട്ടറി മുഖ്യ രക്ഷാധികാരിയായി 23 അംഗ കമ്മറ്റി രൂപീകരിച്ചു.പ്രാവച്ചമ്പലം ഉദയകുമാർ ജനറൽ കൺവീനറായും പ്രസന്നകുമാർ ചെയർമാനായും സുധർമ്മ വേണു വൈസ് ചെയർമാനായും അഭിലാഷ് സുരേന്ദ്രനെയും ഭുവനേശ്വരിയേയും കൺവീനർമാരായും കമ്മറ്റി നിയോഗിച്ചു.