
അശ്വതി : ശാസ്ത്രീയമായ ചികിത്സകൾ നടത്തി രോഗം വർദ്ധിക്കാനിടയുണ്ട്. പ്രവൃത്തിക്ക് അനുസരിച്ച് പ്രതിഫലം ലഭിക്കും. വിദേശ യാത്രാപരിപാടികൾ മാറ്റിവയ്ക്കൽ, യോഗ, സംഗീതം, പാചകം എന്നിവ പരിശീലിക്കൽ.
ഭരണി : ഭഗീരഥ പ്രയത്‌നം ചെയ്ത് ഏറ്റെടുത്ത കരാർ ജോലി നിശ്ചിത ദിവസത്തിനുള്ളിൽ ക്രമേണ പൂർത്തീകരിച്ചുകൊടുക്കാൻ കഴിയും. തൊഴിലിൽ ശോഭിക്കും. വിശ്വസ്തരായ തൊഴിലാളികളെ ലഭിക്കും.
കാർത്തിക : കാറ്റും കൊളും നിറഞ്ഞ അന്തരീക്ഷം കണ്ട് ദൂരയാത്ര ഒഴിവാക്കലാണ് അഭികാമ്യം. ആരോഗ്യഹാനി, എഴുത്തുകുത്തുകൾമൂലം ഗുണാനുഭവം. വിശിഷ്ട വ്യക്തികളെ പരിചയപ്പെടൽ.
രോഹിണി : രോഗം പരിപൂർണമായി ഭേദമായശേഷം മാത്രം യാത്ര നടത്തുന്നത് നന്നായിരിക്കും. പ്രധാനപ്പെട്ട മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും.
മകയിരം : മകളുടെ വിവാഹം ഉടൻ നിശ്ചയിക്കാനിടയുണ്ട്. സൗന്ദര്യ വർദ്ധക സാമഗ്രികൾക്കായി ധനവ്യയം. ആത്മീയ പരിപാടികളിൽ പങ്കെടുക്കൽ. ദിനചര്യയിൽ കാര്യമായ വൃതിയാനം.
തിരുവാതിര : തികഞ്ഞ ആത്മാർത്ഥതയോടെ ജോലി ചെയ്യുകയാൽ മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ആനുകൂല്യവും ലഭിക്കും. യന്ത്രത്തകരാറുമൂലം ധനനഷ്ടവും അഭിമാനനഷ്ടവും സംഭവിക്കാനിട.
പുണർതം : പുരോഗമന ചിന്തകൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ തുടരും. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൈവരും.
പൂയം : പൂജാദികർമ്മങ്ങൾക്കായി നല്ല തുക ചെലവഴിക്കും. രോഗവിമുക്തനാകാനായി ഒൗഷധങ്ങൾക്കും വഴിപാടുകൾക്കുമായും നല്ല തുക വേണ്ടിവരും.
ആയില്യം: ആഗ്രഹിച്ച കാര്യം ഉടൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വസ്തു, വാഹനലബ്ധി, അയൽക്കാരുമായി സൗഹൃദം.
മകം: മടി കൂടിയതിനാൽ മക്കൾക്ക് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയില്ല. ഗൃഹനിർമ്മാണ പുനരാരംഭിക്കൽ. കലാസാഹിത്യ പ്രവർത്തനംമൂലം ബഹുമാനവും വരുമാനവും വർദ്ധിക്കും.
പൂരം: പൂന്തോട്ടത്തിൽ പുതിയ പൂച്ചെടികൾ വച്ച് പിടിപ്പിക്കും. പുതിയ കർമ്മ മണ്ഡലങ്ങൾ അന്വേഷിക്കുകയും അത് വിജയിക്കുകയും ചെയ്യും. സൗന്ദര്യം വർദ്ധിക്കും.
ഉത്രം : ഉത്തരവാദിത്വം വർദ്ധിക്കും. സുഖ ചികിത്സ നടത്തും. ധാർമ്മിക കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഭാഗ്യക്കുറി ലഭിക്കാനിടയുണ്ട്.വിദ്വൽ സദസുകളിൽ സാന്നിദ്ധ്യം.
അത്തം : അന്തരീക്ഷം മലിനമാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾക്കായി ധനവ്യയം.
ചിത്തിര : ചിന്തിച്ച് വേണ്ടവിധം പ്രവർത്തിക്കുകയാൽ മത്സര പരീക്ഷാദികളിൽ സമുന്നത വിജയം കൈവരിക്കാൻ കഴിയും. സഹോദര സ്ഥാനിയരുമായി അടുപ്പം. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.
ചോതി : ചോദിക്കാതെ തന്നെ ദേവാലയങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും സംഭാവനകൾ നൽകും. സത്യാവസ്ഥ മനസിലാക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിന് ഫലപ്രാപ്തി.
വിശാഖം :വിശ്വസ്തരായ ഭൃത്യജനങ്ങളെ ലഭിക്കും. കുടുംബത്തിൽ സന്താനോല്പാദനത്തിന് ലക്ഷണം കാണുകയാൽ കുടുംബം മുഴുവൻ സന്തോഷമായിരിക്കും.
അനിഴം : അനാവശ്യമായി കുടുംബത്തിൽ വഴക്കിട്ട് രംഗം വഷളാക്കാനിടയുണ്ട്. വാക് വാദങ്ങളിൽ അനാവശ്യമായി ഇടപെടൽ. തർക്ക വിഷയങ്ങളിൽ മദ്ധ്യസ്ഥ വഹിക്കൽ.
തൃക്കേട്ട : തൃപ്പാദങ്ങളിൽ തൊട്ടുവന്ദിച്ച് ഗുരുനാഥന്റെ അനുഗ്രഹം വാങ്ങി ജോലിയിൽ പ്രവേശിക്കും. ആശുപത്രിവാസം, രാജബഹുമാനം എന്നിവ ഫലമാകുന്നു.
മൂലം: മൂത്രാശയ സംബന്ധമായ രോഗം പിടിപെടാൻ സാധ്യത. നിക്ഷേപ സംഖ്യ നഷ്ടപ്പെട്ടുപോകുമെന്ന അവസ്ഥ സംജാതമാകും. നിദ്രാഭംഗം, തൊഴിൽ നഷ്ടപ്പെടൽ.
പൂരാടം : പൂർവ്വിക സ്വത്ത് ലഭിക്കും. തസ്കരഭീതി, ബന്ധുക്കൾ ശത്രുക്കളാകാതെ പെരുമാറൽ.
ഉത്രാടം : ഉത്തമ സുഹൃത്തുക്കളെ ലഭിക്കും. യാത്രാവേളകളിൽ വിലപിടിപ്പുള്ള ഉരുപ്പടികളും ദ്രവ്യവും വിലപ്പെട്ട പ്രമാണങ്ങളും നഷ്ടപ്പെടും. പിതൃതർപ്പണം നടത്തും.
തിരുവോണം : തിരിച്ചടിക്കാനുള്ള ശ്രമം. ശത്രുവിനും സംജാതമാക്കാൻ വഴിയൊരുക്കും. കാർഷിക പരമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കേണ്ടിവരും.
അവിട്ടം : അവിശ്വസിക്കുകവഴി ദാമ്പത്യ ജീവിതം ദുരിതപൂർണമാകാനിടയുണ്ട്. വിരഹദുഃഖം, തെറ്റിദ്ധാരണ, നേത്രരോഗം പിടിപെടൽ.
ചതയം : ചതി പ്രയോഗംകൊണ്ട് എതിരാളികളെ മുട്ടുകുത്തിക്കാനുള്ള ചിന്ത വിഫലമാകും. പ്രഗൽഭരുടെ കലാപ്രകടനങ്ങൾ ആസ്വദിക്കും.
പുരൂരുട്ടാതി : പൂരിപ്പിച്ച അപേക്ഷ നേരിട്ടുതന്നെ ജോലിയിലെ ഉന്നത ഉദ്യോഗസ്ഥനെ കണ്ട് കൊടുക്കാൻ കഴിയുകയും അത് കർമ്മലബ്ദിക്ക് വഴിയൊരുക്കുകയും ചെയ്യും.
ഉതൃട്ടാതി : ഉത്തരം ലഭിക്കാത്ത വേദാന്തകാര്യങ്ങൾ അറിയാൻ സാദ്ധ്യത. സാമ്പത്തികമായി പ്രയാസം അനുഭവപ്പെടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി അലയാനും സാധ്യത.
രേവതി : ലഹരി പദാർത്ഥങ്ങളിൽ താത്പര്യമില്ലായ്മ അനുഭവപ്പെടും. വ്രതാനുഷ്ഠാനങ്ങൾക്കും സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ധനം ചെലവഴിക്കാൻ സാഹചര്യം.