
ബാലരാമപുരം: ജനകീയ ജൈവ പച്ചക്കറി കൃഷി കാമ്പെയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കാല നടീൽ ഉത്സവം ജില്ലാതല ഉദ്ഘാടനം ബാലരാമപുരം സഹകരണബാങ്ക് ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ വളപ്പിൽ സംയോജിത കൃഷിയിടത്തിൽ പച്ചക്കറിത്തൈ നട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനകീയ ജൈവ പച്ചക്കറി കൃഷി കാമ്പെയിൻ ജില്ലാ കൺവീനർ കെ.സി.വിക്രമൻ,കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം.ബഷീർ,സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്,നേമം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.പ്രദീപ്കുമാർ,കല്ലിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.വസുന്ധരൻ,നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. എസ്.ചന്തു,ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എ. ജാഫർഖാൻ എന്നിവർ സംസാരിച്ചു.ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്.രാധാകൃഷ്ണൻ സ്വാഗതവും പി.കൃഷ്ണൻ നന്ദിയും പറഞ്ഞു.