vidhu

നെയ്യാറ്റിൻകര:മാരായമുട്ടം കോട്ടയ്ക്കൽ സാമില്ലിന് സമീപം കെ.എസ്.ആർ.ടി.സി ബസും മോട്ടേർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. കോട്ടയ്ക്കൽ യാദവ് നിവാസിൽ കൃഷ്ണൻനായരുടെയും കുമാരി ചിത്രയുടെയും മകൻ വിധുകൃഷ്ണൻ (22) ആണ് മരിച്ചത്. നെയ്യാറ്റിൻകര അറക്കുന്നിലെ പുകപരിശോധന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു. യദുകൃഷ്ണൻ, മിഥുകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം ഇന്ന് രാവിലെ 9ന്.