defence

തിരുവനന്തപുരം: ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച തിരുമലയിലെ ഒാഫീസ് സമുച്ചയവും പുതിയ ബാരക്ക് സ്റ്റോർ ഏരിയ അക്കൗണ്ട്സ് ഒാഫീസും ഇന്നലെ പ്രവർത്തനം തുടങ്ങി.ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ജയശീലൻ പുതിയ സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

തിരുവനന്തപുരത്തെ എയർഫോഴ്സ് കെട്ടിടങ്ങളുടേയും ആർമി,എയർഫോഴ്സ്,ഡിഫൻസ് സിവിലിയൻസ് എന്നിവരുടെ ക്വാർട്ടേഴ്സുകളുടെ വാടക,അനുബന്ധചെലവുകൾ എന്നിവ പുതിയ ഒാഫീസിലായിരിക്കും കൈകാര്യം ചെയ്യുക.തലസ്ഥാനത്തെ ഡിഫൻസ് പെൻഷൻ ഒാഫീസും അദ്ദേഹം സന്ദർശിച്ചു.