gr-anil

കഴക്കൂട്ടം:അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തിലെ ഞാറു നടീൽ മഹോത്സവം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.15 വർഷമായി തരിശായി കിടന്ന 30 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്.പതിനൊന്ന് ഏക്കറിലാണ് ആദ്യഘട്ടത്തിൽ ഞാറുനടീൽ ആരംഭിച്ചത്. ഉത്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ കൂടുതൽ വില നൽകി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.18 വാർഡുകളിലായി 18 ഏക്കർ ഭൂമിയിൽ നടത്തുന്ന ബൃഹത് എന്ന പച്ചക്കറി കൃഷി പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ഹരികുമാർ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു സൈമൺ,വാർഡ് മെമ്പർമാർ, ബ്ലോക്ക്‌-ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ,​കർഷകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.