congress

പാറശാല: വൈദ്യുതി ചാർജ്,വീട്ടുകരം,വസ്തുനികുതി വർദ്ധനകൾക്കെതിരെ കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി സായാഹ്ന ധർണ നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ,എം.ആർ.സൈമൺ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,അഡ്വ.വിനോദ്സെൻ,പൊഴിയൂർ ജോൺസൺ,എസ്.ഉഷാകുമാരി,അഡ്വ.എൻ.പി.രജ്ഞിത്റാവു,അഡ്വ.എൻ.സിദ്ധാർത്ഥൻ നായർ, വി.ഭുവനചന്ദ്രൻ നായർ,കെ.ഇ.രത്നരാജ്,പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.ഗിരിജ,എം.രാജേന്ദ്രൻ നായർ, ജി.സുധാർജ്ജുനൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ,കെ.അജിത് കുമാർ,ചെങ്കൽ റെജി,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.