dyfi

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനകാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നയം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം എം.പി പറഞ്ഞു. നേമം റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി ഉപേക്ഷിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ഒമ്പത് റെയിൽവേ സ്റ്റേഷനുകളിലേക്കും ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി ഡോ.ഷിജുഖാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ഉണ്ണിക്കൃഷ്ണൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ആദർശ് ഖാൻ, കവിരാജ്, ഷാനവാസ് വട്ടിയൂർക്കാവ് തുടങ്ങിയവർ പങ്കെടുത്തു. പേട്ട റെയിൽവേ സ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ് വി. അനൂപ്, നേമത്ത് ജില്ലാ ട്രഷറർ വി.എസ്.ശ്യാമ, വർക്കലയിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണ, ധനുവച്ചപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്. ബാലമുരളി, കഴക്കൂട്ടത്ത് സംസ്ഥാന കമ്മിറ്റി അംഗം എൽ.എസ്. ലിജു, നെയ്യാറ്റിൻകര സംസ്ഥാന കമ്മിറ്റി അംഗം നിധിൻ എസ്.എസ്, ചിറയിൻകീഴ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഷ്ണു ചന്ദ്രൻ, മുരുക്കുംപുഴ പ്രതിൻ സാജ് കൃഷ്ണ എന്നിവർ ഉദ്ഘാടനം ചെയ്തു.