തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകി ജീവിതലക്ഷ്യം സാക്ഷാത്കരിക്കുക,സ്വയം പര്യാപ്തതയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നാഷണൽ കോളേജിൽ സംഘടിപ്പിച്ചിരിക്കുന്ന ഇൻസൈറ്റോ നാഷണൽ - 2022 പ്രോഗ്രാമിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ഡോ.വി പി ജോയ് ഇന്ന് രാവിലെ 9.30ന് വിദ്യാർത്ഥികളുമായി സംവദിക്കും.മനാറുൽ ഹുദ ട്രസ്റ്റ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ)​ മുഹമ്മദ് ഇക്ബാൽ,​ പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ,​അക്കാഡമിക് കോ-ഓർഡിനേറ്റർ ഫാജിസ ബീവി,​ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ എൻ.ഷബീർ അഹമ്മദ്,​വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയൽ തുടങ്ങിയവർ പങ്കെടുക്കും.