തിരുവനന്തപുരം: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമവും ഉന്നതിയുമാണ് രാജ്യത്തിന്റെ പുരോഗതിക്ക് ആധാരമെന്നും ആ വീക്ഷണവും കാഴ്ച്ചപ്പാടുമാണ് മോദി സർക്കാർ പിന്തുടരുന്നതെന്നും കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുന്ന പ്രതിപക്ഷ സംസ്ഥാനങ്ങളിൽ കേരളം മുൻനിരയിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആർ.എസ്. രാജീവ്, സജി പാപ്പനംകോട്, മണ്ഡലം പ്രസിഡന്റ് രാജേഷ് എന്നിവർ പങ്കെടുത്തു.