തിരുവനന്തപുരം:മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ സ്‌പോർട്സ് കൗൺസിലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.നെടുമങ്ങാട് നഗരസഭയിലെ പുലിപ്പാറ പനങ്ങോട്ടേലായിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച നീന്തൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രി ജി. ആർ. അനിൽ അദ്ധ്യക്ഷനായി. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ,നഗരസഭ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ക്ലബുകളിലെ നീന്തൽ താരങ്ങളുടെ പ്രദർശന നീന്തൽ മത്സരവും സംഘടിപ്പിച്ചു.