akg

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം നടന്ന് 11 ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനയില്ലാതെ അന്വേഷണ സംഘം. അക്രമി എത്തിയത് ഡിയോ സ്കൂട്ടറിലാണെന്ന് കണ്ടെത്തിയതോടെ നഗരത്തിൽ ഈ മോഡൽ സ്കൂട്ടറുള്ളവരിൽ രണ്ടായിരത്തിലേറെപ്പേരുടെ വിവരം പൊലീസ് ശേഖരിച്ചു. സംശയമുള്ളവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. സംഭവ സമയത്ത് എവിടെയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് തേടുന്നത്. രണ്ട് ഡിവൈ.എസ്.പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.