നേമം:എസ്.എൻ.ഡി.പി യോഗം നടുക്കാട് ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖ പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് മെമ്പർ ബാബുരാജ്, യൂണിയൻ കൗൺസിലർ റസൽപുരം ഷാജി തുടങ്ങിയവർ സംസാരിച്ചു. ശാഖ ഭാരവാഹികളായി തുളസീധരൻ (പ്രസിഡന്റ്), രാജൻ (വൈസ് പ്രസിഡന്റ്), ബാലകൃഷ്ണൻ (സെക്രട്ടറി), രഘുനാഥൻ (യൂണിയൻ പ്രതിനിധി),

സുരേഷ് കുമാർ, മധു, രാജേന്ദ്രൻ, ബാബുരാജ്, രാഹുൽ, അജേഷ്, ജയന്തി, പുഷ്പാകരൻ, വിഷ്ണു (കമ്മിറ്റി അംഗങ്ങൾ), അഞ്ജന , തങ്കമണി, അനന്തു (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.