മലയിൻകീഴ് : കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം താലൂക്ക് തല സമാപനം മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തിൽ കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.മണപ്പുറം ഗ്രന്ഥശാല പ്രസിഡന്റ് എസ്.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ബി.രാജഗോപാൽ,കെ.വാസുദേവൻനായർ,മദനകുമാർ,കെ.വി.രാജേഷ് കുമാർ,രാഹുൽ സി.എസ്,സജീവ് കെ.എസ് എന്നിവർ സംസാരിച്ചു.