math

കിളിമാനൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ മാത്യു കുഴൽനാടൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ്‌ എം.കെ. ഗംഗാധര തിലകൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർമാരായ എൻ. സുദർശനൻ,എ. ഇബ്രാഹിം കുട്ടി,ഡി.സി.സി ജനറൽ സെക്രട്ടറി മാരായ എ.ഷിഹാബ്ദ്ദീൻ,പി. സൊണാൾജ്,എൻ.ആർ.ജോഷി,ജില്ലാ പഞ്ചായത്ത്‌ അംഗം ജി.ജി.ഗിരികൃഷ്ണൻ,അപ്പുക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു.ഡി.സി.സി മെമ്പർമാരായ എ.അഹമ്മദ്‌ കബീർ,എം.കെ ജ്യോതികുമാർ,ഹരികൃഷ്ണൻ നായർ,ഐ.എൻ. റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ്‌ ചെറുനാരകം കോട് ജോണി,മണ്ഡലം പ്രസിഡന്റു‌മാരായ അടയമൺ എസ്.മുരളീധരൻ,എ.ആർ ഷമീം,സലിം പുളിമാത്ത്,അഭിലാഷ് കരവാരം,അഡ്വ.ഹസൻ കുഞ്ഞ്,അഡ്വ.വിഷ്ണു രാജ്,അനൂപ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എസ്.രാജേന്ദ്രൻ നന്ദി പറഞ്ഞു.