navaikulam-mekhala-sammel

കല്ലമ്പലം: ബാലസംഘം നാവായിക്കുളം മേഖലാ സമ്മേളനം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വിപിൻരാജ് പ്രവർത്തന റിപ്പോർട്ടും ഏരിയാ കൺവീനർ സുരേഷ് ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബിരവീന്ദ്രൻ, എസ്.ഹരിഹരൻപിള്ള,ഐഷാബീവി തുടങ്ങിയവർ സംസാരിച്ചു. മേഖലാ മുഖ്യ രക്ഷാധികാരി സലിംകുമാർ സ്വാ​ഗതവും നമിത പീറ്റർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി മുഹമ്മദ് (പ്രസിഡന്റ്), സ്നേഹ, വിപിൻരാജ് (വൈസ് പ്രസിഡന്റുമാർ), നമിത പീറ്റർ (സെക്രട്ടറി), പ്രാർത്ഥൻ, അൽത്താഫ് (ജോയിന്റ് സെക്രട്ടറിമാർ), അയിഷാ ബീവി (മേഖലാ കൺവീനർ), രജിത (കോ ഓർഡിനേറ്റർ), പ്രദീപ് (അക്കാഡമിക് കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.