കല്ലമ്പലം:ഞാറയിൽക്കോണം എം.എൽ.പി.എസിൽ ഈദ് പരിപാടികൾ വിവിധ പരിപാടികളോടെ നടന്നു.പൊരുൾ അറിയാം മൈലാഞ്ചി മൊഞ്ച്, മദ്ഹ് ഗാനം ഈദിന്‍ മധുരം തുടങ്ങിയ പരിപാടികളാണ് നടന്നത്.കുട്ടികൾ പരസ്പരം മൈലാഞ്ചി അണിഞ്ഞും ആശംസ കാർഡുകൾ കൈമാറിയും,മധുരം നുകർന്നുമാണ് ആഘോഷിച്ചത്. ഈദ് ഐതീഹ്യം സീനിയർ ടീച്ചർ എസ്.റസീന കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ബി.ആർ.സി ട്രെയിനർ ടി.എസ് കവിത ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകർ,പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.