
നെടുമങ്ങാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ധർണ അടൂർ പ്രകാശ്.എംപി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.കല്ലയം സുകു,വട്ടപ്പാറ ചന്ദ്രൻ,എൻ.ബാജി,മണ്ഡലം പ്രസിഡന്റുമാരായ കരകുളം സുകുമാരൻ,എസ്.എ.റഹിം,ചെല്ലാംകോട് ജ്യോതിഷ്,കാവുവിള മോഹനൻ,മരുതൂർ വിജയൻ,ചിറമുക്ക് റാഫി,മന്നൂർക്കോണം സത്യൻ,മന്നൂർക്കോണം രാജേഷ്,കൗൺസിലർമാരായ പുങ്കുമ്മൂട് അജി, എം.എസ്.ബിനു,എൻ. ഫാത്തിമ,സന്ധ്യ സുമേഷ്,ആദിത്യ,ബീന രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.