കടയ്ക്കാവൂർ:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വിവിധതല സമ്മേളനങ്ങളുടെ ഭാഗമായി 23, 24 തീയതികളിലായി നടത്തുന്ന അഞ്ചുതെങ്ങ് മേഖലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് ലിജാബോസ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ജോസഫിൻ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.സി.പയസ്,അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.ലൈജു,ആർ.ജറാൾഡ്, ബി.എൻ.സൈജുരാജ്,കെ.ബാബു,ശ്യാമപ്രകാശ്,വിഷ്ണു മോഹൻ,ആന്റോ ആന്റണി, ജയശ്രീരാമൻ,ഫ്ളോറൻസ് ജോൺസൻ,സരിതബിജു, മിനിജൂഡ് തുടങ്ങിയവർ സംസാരിച്ചു.സി.പയസ് ചെയർമാനും സോഫിയ ജ്ഞാനദാസ് ജനറൽ കൺവീനറുമായി 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.
.