കാട്ടാക്കട:മാദ്ധ്യമങ്ങൾ വാർത്ത വളച്ചൊടിക്കുന്നതിന് പിന്നാലെ പ്രതിപക്ഷം പോകുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി.കാട്ടാക്കടയിൽ സി.പി.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച കാട്ടാക്കട ശശിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി കെ.ഗിരി,ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയൻ,ജില്ലാ കമ്മിറ്റി അംഗം ഐ.സാജു,ജി.സ്റ്റീഫൻ.എം.എൽ.എ എന്നിവർ സംസാരിച്ചു.പൂവച്ചൽ മുളമൂട്ട് കാട്ടാക്കട ഏരിയാ കമ്മിറ്റി പണികഴിപ്പിച്ച കാട്ടാക്കട ശശി സ്മൃതി മണ്ഡപം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അനാച്ഛാദനം ചെയ്തു.ആനാവൂർ നാഗപ്പൻ,മന്ത്രി വി.ശിവൻകുട്ടി ,എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ,പുത്തൻകട വിജയൻ,എൻ.രതീന്ദ്രൻ,വി ജയൻബാബു,ആർ.രാമു,കെ.എസ്.സുനിൽകുമാർ,കെ.ഗിരി,എൻ.ഷൗക്കത്താലി,ജി.സ്റ്റീഫൻ.എം.എൽ.എ തുടങ്ങി നിരവധി പേർ സ്മൃതി മണ്ഡപത്തിലെത്തി.