
മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ 'ഒരുവട്ടംകൂടി' മികച്ച വിജയികളായ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.പുളിമൂട് എ ഡിയുസോൺ ട്യൂഷൻ സെന്റർ ഹാളിൽ നടന്ന ചടങ്ങ് കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം വിതരണം ചെയ്തു.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മനു.സി.എസ് സ്വാഗതവും ബേബിലാൽ നന്ദിയും പറഞ്ഞു.റഹിം,ബീന എന്നിവർ സംസാരിച്ചു.കൂട്ടായ്മയിലെ സഹപാഠികളുടെ മക്കൾക്കാണ് ഉപഹാരം നൽകിയത്.