july12a

ആറ്റിങ്ങൽ:വൈദ്യുതി ചാർജ്ജ്,വീട്ടുകരം,​വസ്തു നികുതി എന്നിവയുടെ വർദ്ധനയ്ക്കെതിരെ കേൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി.കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി അംബിരാജ അദ്ധ്യക്ഷത വഹിച്ചു. ഡി,​സി,​സി ജനറൽ സെക്രട്ടറിമാരായ പി. ഉണ്ണികൃഷ്ണൻ,​ വക്കം സുകുമാരൻ,​ജോസഫ് പെരേര,​ അഡ്വ. വി.ജയകുമാർ,വി.എസ്.അജിത് കുമാർ,​വക്കം പഞ്ചായത്ത് പ്രസിഡന്റ് താജുനിസ,​ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.