vnd

കാട്ടാക്കട:കേരളം ഭരിക്കുന്നത് കൊള്ളസംഘമാണെന്നും അതിന്റെ തലവനാണ് പിണറായി വിജയനെന്നും കെ.പി.സി.സി നിർവാഹക സമിതിയംഗം ടി.ശരത് ചന്ദ്ര പ്രസാദ്. വൈദ്യുതി-വെള്ളക്കരം-ബസ് ചാർജ്-വസ്തു നികുതി നിരക്ക് വർദ്ധനയിലും സി.പി.എം അക്രമങ്ങളിലും പ്രതിഷേധിച്ച് അരുവിക്കര ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വെള്ളനാട്ട് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സി.ആർ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.ജലീൽ മുഹമ്മദ്‌,ഡി.സി.സി ജനറൽ സെക്രട്ടറി സി. ജ്യോതിഷ്കുമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ഇന്ദുലേഖ, കുറ്റിച്ചൽ വേലപ്പൻ,വെള്ളനാട് ശ്രീകണ്ഠൻ,പി.കമൽ രാജ് പുതുക്കുളങ്ങര മണികണ്ഠൻ,ടി.സുനിൽ കുമാർ,എസ്.വി. ഗോപകുമാർ,ജെ.ശോഭനദാസ്,എ.കെ.ആഷിർ,സത്യദാസ് പൊന്നെടുത്താംകുഴി,എസ്.ആർ.സന്തോഷ്‌,എൽ.സത്യദാസ്, എസ്.ഗോവിന്ദൻ കുട്ടി നായർ,പി.എസ്.വിജയൻ,എൽ. രാജേന്ദ്രൻ ടി.റോബർട്ട്‌, കട്ടക്കോട് തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.