വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ മൗണ്ട് കാർമ്മൽ ഇക്കോ പിൽഗ്രിം ടൂറിസം സെന്ററിലെ കർമ്മല മാതാമല 5-ാമത് തീർത്ഥാടനത്തിന് ഇന്ന് ആരംഭം കുറിക്കും. 17ന് സമാപിക്കും. വൈകിട്ട് 3ന് ഹോളി ക്രോസ് നിത്യാരാധനാ ചാപ്പലിൽ നിന്ന് തീർത്ഥാടന പതാക പ്രയാണം ആരംഭിക്കും. 4ന് തീർത്ഥാടന പതാക ഡയറക്ടർ ഡോ. വിൻസെന്റ് കെ. പീറ്റർ ഉയർത്തും. 4.30 ന് ഉദ്ഘാടന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കും.
ഡോ. വിൻസെന്റ് കെ. പീറ്റർ അദ്ധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാർ മുഖ്യസന്ദേശം നൽകും. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ, പോൾ പി.ആർ., ആൽഫ്രട്ട് വിത്സൻ, അൻസജിതാ റസൽ, ജയന്തി കുരിശുമല, ജെ. ഷൈൻകുമാർ, ആനിപ്രസാദ്, ശ്യാം, കെ. ലീല എന്നിവർ സംസാരിക്കും.
കേരള ലഹരി നിർമ്മാർജ്ജന സമിതി പ്രസിദ്ധീകരിക്കുന്ന കർമ്മല മാതാമല തീർത്ഥാടന സപ്ലിമെന്റ് പ്രകാശനവും നടക്കും. 6ന് ആഘോഷമായ പ്രാരംഭ സമൂഹ ദിവ്യബലി നടക്കും. ഫാ. ജോയി സാബു മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. രതീഷ് മാർക്കോസ് ആമുഖസന്ദേശവും ഫാ. ഷൈജു ആർ.എം. വചന വിചിന്തനവും നടത്തും. കുരിശുമല, ആനപ്പാറ, കൊല്ലകോണം, കൂട്ടപ്പൂ, അടീക്കലം, ഇടവകകൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുരിശുമല ഡിവൈൻ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തും.