athi

നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്ത് 2022-23 മിഷൻ അമൃത് സരോവർ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ശിലാ അനാച്ഛാദനം വാർഡിലെ മുതിർന്ന പൗരനായ വി.കെ.ഗോപാലപിള്ള നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ.സി.കെ. വത്സല കുമാർ, കോട്ടുകാൽ വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിത കെ., വാർഡ് അംഗം എസ്. മായാറാണി, ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർ ജോൺസൺ പ്രേംകുമാർ,അതിയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാ റാണി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഷിജു.കെ.വി, സുധാമണി സി.കെ, കൊടങ്ങാവിള വിജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് എസ്.ജെ,ശ്രീകല. വി, അനിക്കുട്ടൻ ആർ,രമ, പി.എസ്. മുരളി, അഞ്ജു ബി.എസ്, എം.കെ.പ്രേംരാജ്, ബീന.ബി.ടി, എൻ.വിജയകുമാർ, അജിത. സി.എസ്, എസ്. വിഷ്ണു, നിർമ്മല കുമാരി, പഞ്ചായത്ത് സെക്രട്ടറി റഹ്മത്തുള്ള.എ എന്നിവർ പങ്കെടുത്തു.